കോട്ടയം : സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും, വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബസംഗമവും 15 ന് ഉച്ചയ്ക്ക് രണ്ടിന് തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.കെ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാർഡ് വിതരണം പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു നിർവഹിക്കും. പി.കെ പ്രശാന്ത്, ടി.സി സതീശൻ, എം.വി വിനോദ്, അഡ്വ.ടി.ഡി ലൗൽകുമാർ, അഡ്വ.ശാന്താറാം റോയി, എം.കെ ബിജു, ടി.ടി പ്രസാദ്, സന്തോഷ് ശ്രീധർ, പൊൻമണി പ്രതാപൻ, അക്ഷയ് പ്രതാപൻ, പി.വി ബാബു എന്നിവർ പങ്കെടുക്കും.