ഏറ്റുമാനൂർ : ഡി.വൈ.എഫ്.ഐ കറ്റോട് യൂണിറ്റ് പ്രസിഡന്റായിരുന്ന ബാബുജാേർജിന്റെ 34ാമത് രക്തസാക്ഷി ദിനം ഇന്ന് ആചരിക്കും.
രാവിലെ 7.30 ന് കണ്ണംപുരയിൽ നിന്ന് ആരംഭിക്കുന്ന പുഷ്പാർച്ചന റാലിയെത്തുടർന്ന് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് രാഹുൽ എം. സാബു പതാക ഉയർത്തും. 8 ന് മന്ത്രി വി.എൻ.വാസവൻ രക്തസാക്ഷി അനുസ്മരണം നടത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ പി.എസ്.വിനോദ് അദ്ധ്യക്ഷത വഹിക്കും. ടി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തും.