ഏറ്റുമാനൂർ : ഓട്ടോമൊബൈൽ സ്‌പെയർ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 15 ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിനു.കെ.കണ്ണൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ബിജു പൂപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. വ്യാപാര മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റത്തെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തോമസുകുട്ടിയും, വ്യാപാരികളും ക്ഷേമനിധിയുടെ ആവശ്യകത എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു
എന്നിവർ പ്രഭാഷണം നടത്തും.