ഏറ്റുമാനൂർ : പശ്ചിമബംഗാളിൽ സി.പി.എമ്മിനുണ്ടായ അവസ്ഥ കേരളത്തിലെ ഉണ്ടാകുന്ന കാലം വിദൂരമല്ലെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. സിൽവർലൈൻ പദ്ധതിയ്ക്കെതിരെ പ്രതികരിക്കാൻ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്നും യൂത്ത് ഫ്രണ്ട് ഏറ്റുമാനൂർ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ ഇരുപ്പക്കാട് അദ്ധ്യക്ഷത വഹിച്ചു.