തൃക്കൊടിത്താനം : മാവേലിമറ്റം വിശ്വഗുരു പുരുഷ സ്വയംസഹായസംഘത്തിന്റെ ഏഴാമത് വാർഷിക പൊതുയോഗം 15 ന് രാവിലെ 10 ന് തൃക്കൊടിത്താനം സി.കെ സദനത്തിൽ സി.കെ രാജുവിന്റെ വസതിയിൽ നടക്കും. 59-ാം നമ്പർ ശാഖാ സെക്രട്ടറി കെ.എസ് ഷാജി പുളിക്കാശേരി ഉദ്ഘാടനം നിർവഹിക്കും. 59-ാം നമ്പർ ശാഖാ പ്രസിഡന്റ് എ.ജി ഷാജി അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ കെ.പ്രസാദ് കക്കാട്ട് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. 59-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് അനീഷ് വി.പൂവത്തിങ്കൽ മുഖ്യപ്രസംഗം നടത്തും. സി.കെ രാജു, പി.കെ മനോഹരൻ പാറയിൽ പുതുപ്പറമ്പ്, കെ.കെ ചെല്ലപ്പൻ കുമരംപറമ്പിൽ, എൻ.ഓമനക്കുട്ടൻ നടുവിലേപ്പറമ്പ്, ടി.പ്രസാദ് കുമരംപറമ്പിൽ, കെ.ജി തങ്കപ്പൻ കക്കാട്ട്, അനിമോൻ കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുക്കും. സംഘം കൺവീനർ കെ.ആർ.തങ്കപ്പൻ കക്കാട്ട്, ജോയിന്റ് കൺവീനർ പ്രസാദ് കക്കാട്ടിനെയും സി.കെ രാജു പൊന്നാട അണിയിച്ച് ആദരിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്. കെ.ആർ തങ്കപ്പൻ സ്വാഗതവും, എൻ.പൊന്നപ്പൻ നടുവിലേപ്പറമ്പ് നന്ദിയും പറയും.