puka

കോട്ടയം. ആലപ്പി രംഗനാഥിന് നീണ്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം നീണ്ടൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ സമ്മേളനം നീണ്ടൂർ പബ്‌ളിക് ലൈബ്രറി ഹാളിൽ ഏറ്റുമാനൂർ ഏരിയ സെക്രട്ടറി പി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഔസേപ്പ് ചിറ്റക്കാട് മുഖ്യപ്രഭാഷണം നടത്തി. അനിൽ കോനാട്ടിനെ നീണ്ടൂർ പ്രഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് പൊന്നാട അണിയിച്ചാദരിച്ചു. പ്രൊഫ.കെ ആർ.ചന്ദ്രമോഹൻ, എം.എസ് ഷാജി എന്നിവർ പങ്കെടുത്തു. പി.സി സുകുമാരൻ സ്വാഗതവും പി.പി ഹരിക്കുട്ടൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.