കോട്ടയം : ജില്ലയിൽ വനിത - ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ മൂന്നിനും ആറിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കായി 30 ന് പ്രവേശനോത്സവം നടത്തും. അങ്കണ വാടികളിലേക്ക് പ്രീ സ്കൂൾ കുട്ടികളെ ആകർഷിക്കുന്നതിനും , അങ്കണവാടികളുടെ പ്രാധാന്യവും സേവനങ്ങളും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.

2050 അങ്കണവാടികളാണ് ജില്ലയിലുള്ളത്.