വാഴൂർ : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാഴൂർ പഞ്ചായത്തുതല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അദ്ധ്യക്ഷത വഹിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രൊഫ. സിബിൾ ജോർജ്ജ് ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് ക്ലാസ് നയിച്ചു. കൃഷി ഓഫീസർ അരുൺ കുമാർ.ജി,പഞ്ചായത്തംഗം അജിത് കുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകനായ കെ.ജെ.ഫിലിപ്പ് കവുന്നിലത്തിനെ ആദരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറിത്തൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്തു.