
തമ്പലക്കാട്. മാനവോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പകൽവീട്ടിൽ നടക്കുന്ന കുട്ടികളുടെ വേനൽക്കളരി ഞായറാഴ്ച മെഡിക്കൽ ക്യാമ്പോടെ സമാപിക്കും. രക്ഷാധികാരി കെ.എൻ.തങ്കമ്മ ഉദ്ഘാടനം ചെയ്തു. സുമ ഗോപിനാഥ് യോഗാ ക്ലാസ് നയിച്ചു. തെങ്ങോലകൊണ്ടുള്ള വിവിധതരം കളിപ്പാട്ടങ്ങൾ, മണ്ണ്, കല്ല്, മരം തുടങ്ങിയവയിലുണ്ടാക്കിയ കലാരൂപങ്ങൾ, പെയിന്റിംഗ് തുടങ്ങിയവയെക്കുറിച്ച് ആലപ്പുഴ ജോൺ ബി. വിശദീകരിച്ചു. കെ.ബി.ബിനി, ജാസ്മിൻ മാത്യു എന്നിവരും ക്ലാസ്സെടുത്തു. ബട്ടർഫ്‌ളൈ ഫൗണ്ടേഷൻ സംസ്ഥാന കോഓർഡിനേറ്റർ ഷീബ, കുഞ്ഞമ്പു എന്നിവർ ശില്പശാല നയിച്ചു. സമാപനസമ്മേളനം ശനിയാഴ്ച ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.