വൈക്കം : ജൂലായ് 15 മുതൽ 17 വരെ നടക്കുന്ന സി.പി.ഐ വൈക്കം മണ്ഡലം സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. തലയാഴം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം സംസ്ഥാന കൗൺസിൽ അംഗം ആർ. സുശീലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എൻ രമേശൻ, പി.സുഗതൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ അജിത്ത്, എ.സി ജോസഫ്, പി.പ്രദീപ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ അനിൽകുമാർ, പി.എസ്.പുഷ്‌കരൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എ.സി ജോസഫ് (ചെയർമാൻ), പി.ആർ രജനി, ഡി ബാബു, സുജാത മധു, കെ.എ കാസ്‌ട്രോ (വൈസ് ചെയർമാൻമാർ), പി.എസ് പുഷ്‌കരൻ (ജനറൽ കൺവീനർ), ടി.സി പുഷ്പരാജൻ, കെ.കെ ചന്ദ്രബാബു, സജീവ് ബി ഹരൻ, മായ ഷാജി (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങുന്ന 251 അംഗ എക്‌സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക വൈക്കം ടൗണിൽ എ.പുഷ്പശരന്റെ സ്മൃതിമണ്ഡപത്തിൽനിന്നും എൻ.അനിൽ ബിശ്വാസ് കൈമാറും. കെ.വി.ജീവരാജന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ടി.എൻ രമേശൻ ഏറ്റുവാങ്ങും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ടി.വി.പുരത്ത് പത്മേഷണന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് വി.കെ അനിൽകുമാർ കൈമാറും. എസ്.ബിജുവിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ആർ സുശീലൻ ഏറ്റുവാങ്ങും. വെച്ചൂരിൽ പുളിന്തറ കുമാരന്റെ സ്മൃതിമണ്ഡപത്തിൽനിന്നുമുള്ള കൊടിമരം കെ അജിത്ത് കൈമാറും. കെ.എം വിനോഭായിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന കൊടിമരം പി സുഗതൻ ഏറ്റുവാങ്ങും. കല്ലറയിൽ ടി.കെ ഗോപാലന്റെ സ്മൃതിമണ്ഡപത്തിൽ നിന്നുമുള്ള ബാനർ എം.ഡി.ബാബുരാജ് കൈമാറും. എം.ജി.ഫിലേന്ദ്രന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ബാനർ ലീനമ്മ ഉദയകുമാർ ഏറ്റുവാങ്ങും. ജൂലായ് 15ന് ഉല്ലലയിലെ പി നാരായണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. 16ന് ജൂബിലി മെമ്മോറിയൽ ഹാളിലെ പി.എൻ ഗോപാലകൃഷ്ണൻ നായർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.