ഉദയനാപുരം : എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറേ മുറി 131ാം നമ്പർ ശാഖ ശ്രീവല്യാറ ദേവി ക്ഷേത്രത്തിൽ 15 ന് വൈകിട്ട് 4 ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയ്ക്ക് സ്വീകരണം നൽകും. മാടവന ജംഗ്ഷനിൽ നിന്ന് പൂർണ്ണ കുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ഗുരുപൂജ, പാദപൂജ, പാദ കാണിക്ക, അനുഗ്രഹ പ്രഭാഷണം. പറവൂർ രാകേഷ് തന്ത്റി, കണ്ണൻ ശാന്തി ഉല്ലല, അബി ശാന്തി തുടങ്ങിയവർ കാർമികത്വം വഹിക്കും. ക്ഷേത്രം പ്രസിഡന്റ് സദാനന്ദൻ ചെല്ലിത്തറ, വൈസ് പ്രസിഡന്റ് ഷിബു പുളിക്കശ്ശേരി, സെക്രട്ടറി പൊന്നപ്പൻ ഒറ്റക്കണ്ടം, കൺവീനർ ബിജു കരിമലേകാട്, വനിതാസംഘം പ്രസിഡന്റ് ജയ പൊന്നപ്പൻ ഒറ്റക്കണ്ടം, സെക്രട്ടറി ഷീബ ബാബു പുളുക്കിയിൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഷൈൻ, ഷൈൻ നിവാസ്, സെക്രട്ടറി രതീഷ് കരിയിൽ തുടങ്ങിയവർ നേതൃത്വം നൽകും.