വെച്ചൂർ : തെളിനീർ ഒഴുകും നവകേരള പദ്ധതിയുടെ ഭാഗമായി ജല നടത്തം വെച്ചൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. വെച്ചൂർ പഞ്ചായത്ത് 10ാം വാർഡിൽ നടന്ന ജല നടത്തം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ്തല ചെയർമാൻ കെ.എസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ വീണ അജി, കൺവീനർ പി.ജി. ഷാജി, എ.ഡി.എസ് പ്രസിഡന്റ് രാജമ്മ സലിമോൻ, സി.ഡി.എസ് മെമ്പർ സവിത, സെക്രട്ടറി ആശജഗതി, ആശ വർക്കർ ഷീല, പഞ്ചായത്ത് എ.ഇ ബിനു, ഓവർസിയർ ജിജി, എ.ഡി.എസ് ഭാരവാഹികൾ, വാർഡ്തല സമിതി അംഗങ്ങൾ, മേ​റ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.