പാലാ : കൊവിഡ് മഹാമാരി കാലത്ത് ലോകം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്‌സുമാരുടേതെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. ലോക നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് പാലാ ജനറൽ ആശുപത്രിയിൽ നഴ്‌സുമാർക്ക് ആശംസകൾ നേരാൻ എത്തിയതായിരുന്നു അദ്ദേഹം. കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്‌സുമാർ പരിചരണത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും അർത്ഥം സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് കാണിച്ചു തന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മധുര പലഹാര വിതരണവും നടത്തി. മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ആശുപത്രി ആർ.എം.ഒ ഡോ.അരുൺ, ഡോ.രാജേഷ്, ഡോ.എഡ്വിൻ, നഴ്‌സുമാരായ പി.പുഷ്പ, അൻസമ്മ, സുൽജിത, നിമ്മി സെബാസ്റ്റ്യൻ, ഒ.ജി.സിജിമോൾ, അനുപമ മാത്യു, എം.അനുറാണി തുടങ്ങിയവർ പങ്കെടുത്തു.