k-rail

മാടപ്പള്ളി: പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ തീർത്ത സ്ഥിരം സമരപന്തലിൽ പട്ടിത്താനം, വെമ്പള്ളി സമരസമിതി യൂണിറ്റുകളുടെ നേതൃത്വത്തിൽ സത്യഗ്രഹം നടന്നു. സമരസമതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി സുധാകുര്യൻ സമരം ഉദ്ഘാടനം ചെയ്തു. വി.ജെ.ലാലി, ചാക്കോച്ചൻ മണലേൽ, ഡി. സുരേഷ്, ജോയി സെബാസ്റ്റ്യൻ, ജിജി ഈയ്യാലിൽ, സെലിൻ ബാബു, ജോയിച്ചൻ മയ്യക്കളം, റ്റി.ജി. സെബാസ്റ്റ്യൻ, പ്രതീഷ് ജോസഫ്, ടോൺസി വെമ്പള്ളി, ജോസ് പി.റ്റി, എൻ.കെ.ജോസഫ്, സതീഷ്, ഷാജി ആവിയിൽ, ജോയൽ സന്തോഷ്, ബേബിച്ചൻ കിഴക്കേവീട്ടിൽ, ടി.കെ.തോമസ് എന്നിവർ പങ്കെടുത്തു.