rain

മുണ്ടക്കയം. മഴ തകർത്തു പെയ്യുമ്പോൾ കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിലുള്ളവരുടെ നെഞ്ചിടിക്കുകയാണ്. മുൻപ് ത​​ക​​ർ​​ന്ന വ​​ഴി​​ക​​ളും പാ​​ല​​ങ്ങ​​ളും അ​​തേ​​പ​​ടി തു​​ട​​രു​​കയാണ്. മറ്റൊരു പെ​​രു​​മ​​ഴ​​ക്കാ​​ല​​മെ​​ത്തി​​യി​​ട്ടും ഒ​​രു മാ​​റ്റ​​വു​​മില്ല കൂ​​ട്ടി​​ക്ക​​ൽ, കൊ​​ക്ക​​യാ​​ർ പ​​ഞ്ചാ​​യ​​ത്തു​​കളിൽ. സ്കൂ​​ൾ​​ തു​​റ​​ക്കു​​ന്ന​​തോ​​ടെ ജി​​ല്ല​​യി​​ലെ ഈ ​​മ​​ല​​യോ​​ര ഗ്രാ​​മ​​ങ്ങ​​ളു​​ടെ സ്ഥി​​തി അ​​തിദ​​യ​​നീ​​യ​​മാ​​കും. നാ​​ട്ടു​​കാ​​ർ നി​​ർ​​മി​​ച്ച താ​​ത്കാ​​ലി​​ക പാ​​ല​​ങ്ങ​​ൾ പ​​ല​​തും ഒ​​രു മ​​ഴ വ​​ന്നാ​​ൽ ഒ​​ലി​​ച്ചു​​പോ​​കു​​ന്ന സ്ഥി​​തി​​യി​​ലാ​​ണ്.

കാ​​ർ​​മേ​​ഘം ക​​ണ്ടാ​​ൽ ഇ​​പ്പോ​​ൾ കൂ​​ട്ടി​​ക്ക​​ൽ നി​​വാ​​സി​​ക​​ൾ​​ക്ക് ഭ​​യ​​മാ​​ണ്. ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ൽ പെ​​യ്ത ശ​​ക്ത​​മാ​​യ മ​​ഴ പ​​ല​​രു​​ടേ​​യും ഉ​​റ​​ക്കം കെ​​ടു​​ത്തി. മി​​ക്ക വീ​​ടു​​ക​​ളി​​ലും ആ​​ളു​​ക​​ൾ ഉണർന്നിരിക്കുകയായിരുന്നു. ചിലർ ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലേ​​ക്കും മ​​റ്റും മാ​​റി​​ത്താ​​മ​​സി​​ച്ചു.

ക​​ന​​ത്ത​​മ​​ഴ​​യി​​ൽ പു​​ല്ല​​ക​​യാ​​റി​​ലെ ജ​​ല​​നി​​ര​​പ്പ് വ​​ള​​രെ വേ​​ഗ​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. കൂ​​ട്ടി​​ക്ക​​ൽ ച​​പ്പാ​​ത്ത് പാ​​ലം ക​​ര​​ക​​വി​​യുമെന്ന നിലവരെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നു. വ​​ലി​​യ മ​​ര​​ക്ക​​ഷ​​ണ​​ങ്ങ​​ൾ പാ​​ല​​ത്തി​​ൽ വ​​ന്നു തങ്ങി നിന്നെങ്കിലും, കഴിഞ്ഞദിവസം അതും നീക്കം ചെയ്തു.

ഏ​​ഴു​​മാ​​സ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് ക​​ന​​ത്ത മ​​ഴ​​യും ഉ​​രു​​ൾ​​പൊ​​ട്ട​​ലും പ്ര​​ള​​യ​​വും ഉ​​ണ്ടാ​​ക്കി​​യ ആ​​ഘാ​​ത​​ത്തി​​ൽ​​നി​​ന്നും ഇ​​നി​​യും മു​​ക്ത​​ര​​ല്ല കൂ​​ട്ടി​​ക്ക​​ൽ, കൊ​​ക്ക​​യാ​​ർ പ​​ഞ്ചാ​​യ​​ത്ത് നി​​വാ​​സി​​ക​​ൾ.