
മുണ്ടക്കയം. സംസ്ഥാന സർക്കാരും ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'തെളിനീർ ഒഴുകും നവകേരളം' പദ്ധതിയുടെ കോരുത്തോട് പഞ്ചായത്തുതല ഉദ്ഘാടനവും ജലനടത്തവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി തോമസ്, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി റ്റി.ഡി.രജനി മോൾ, വി.ഇ.ഒ രാജൻകുട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, എ.ഡി.എസ് അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.