കോട്ടയം: വിമുക്തഭടൻമാരുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ ഡിഗ്രി വരെ ക്ലാസുകളിൽ കഴിഞ്ഞവർഷം വിജയിച്ചവർക്ക് പ്രതിമാസം 1000 രൂപയാണ് ലഭിക്കുക. www.ksb.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. കഴിഞ്ഞ വർഷം 839 വിദ്യാർത്ഥികൾക്കായി 13.2 കോടി രൂപ വിദ്യാഭ്യാസ ഗ്രാന്റ് നൽകിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസർ മേജർ ഷീബ രവി അറിയിച്ചു.