job

കോട്ടയം. പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100000 രൂപയാണ് ധനസഹായം. അനുവദിക്കുക. കുടുംബ വാർഷിക വരുമാനം 25000 രൂപയിൽ താഴെയുള്ളവരാകണം. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, വിസ, വിദേശ തൊഴിൽ ദാതാവിൽ ലഭിച്ച കരാർ പത്രം, റസിഡന്റ് ഐഡന്റിറ്റി കാർഡ്, ഫ്‌ളൈറ്റ് ടിക്കറ്റ്, ജോയിനിംഗ് ലെറ്റർ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം ബ്ലോക്ക്, മുൻസിപ്പൽ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562503.