ഏറ്റുമാനൂർ : സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർ പേഴ്‌സൺ ലൗലി ജോർജ് നിർവഹിച്ചു. ജല നടത്തം നടത്തി മാലിന്യ ഉറവിടങ്ങൾ സ്‌പോട്ട് ചെയ്തു. ഏറ്റുമാനൂർ - പാലാ റോഡിൽ അഞ്ച് മണിക്കാറ്റിന് സമീപത്തുകൂടി ഒഴുകുന്ന മംഗരത്തോട് ശുചീകരിച്ചായിരുന്നു ഉദ്ഘാടനം. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ വി.എസ്.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജിത ഷാജി, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ഡാേ.എസ് ബീന, പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു, കൗൺസിലറന്മാരായ പി.എസ്.വിനോദ്, രശ്മി ശ്യാം, സിബി ചിറയിൽ, പ്രിയ സജീവ്, തങ്കച്ചൻ കോണിക്കൽ, മഞ്ജു അലോഷ്, ബീന ഷാജി, വിജി ചാവറ, സെക്രട്ടറി ഇൻ ചാർജ് പി.എ സിന്ദു , സി.ഡി.എസ് ചെയർപേഴ്‌സൺ അമ്പിളി ബേബി എന്നിവർ പ്രസംഗിച്ചു.