പൊൻകുന്നം: ജനകീയവായനശാലയിലെ വനിതാവേദി 15ന് രാവിലെ 9 മുതൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് നടത്തും. കേരള സർക്കാർ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം ജില്ല ഭാരതീയ ചികിത്സാ വകുപ്പിന്റെയും എ.എം.എ.ഐയുടെയും സഹകരണത്തോടെയാണ് ക്യാമ്പ്. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. വാതരോഗങ്ങൾ, ത്വക് രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, കൊവിഡ് അനുബന്ധ പ്രശ്‌നങ്ങൾ, ബാല രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്കും സൗജന്യ ഔഷധവിതരണത്തിനും അവസരം ഒരുക്കിയിട്ടുണ്ട്