കുമരകം : കുമരകത്ത് നിന്ന് കാണാതായ വിദ്യാർത്ഥികളെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. 16 കാരിയായ പെൺകുട്ടിയേയും, 20 കാരനായ ആൺകുട്ടിയേയും കാണാതാകുന്നത്. സ്‌കൂട്ടറിലാണ് ഇരുവരും പോയത്. എറണാകുളം വൈറ്റിലയ്ക്ക് സമീപത്ത് നിന്നും ദിവസങ്ങൾക്കകം സ്‌കൂട്ടർ കണ്ടെടുക്കാൻ സാധിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഊട്ടിയിലൂടെ സഞ്ചരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. കൈയ്യിലെ പണം തീർന്നതോടെ ആൺകുട്ടി വീട്ടിലേയ്ക്ക് വിളിച്ചു സഹായം ആവശ്യപ്പെടുകയും കോയമ്പത്തൂരുണ്ടെണ് അറിയിക്കുകയുമായിരുന്നു. തുടർന് പൊലീസ് കോയമ്പത്തൂർ എത്തി ഇവരെ കുമരകത്ത് എത്തിച്ചു. സംഭവത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ് പറഞ്ഞു.