കുമരകം : ഈഴക്കാവ് യക്ഷി അമ്പലത്തിലെ മൂന്നാമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും നടന്നു. എം.എൻ.ഗോപാലൻ തന്ത്രി, ബിജു ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കലശപൂജ, അന്നദാനം, ദീപാരാധനയ്ക്കും, ഭഗവതിസേവയ്ക്കും ശേഷം വൈക്കം മുരളിയുടെ പ്രഭാഷണം എന്നിവയുണ്ടായിരുന്നു.