പുലിക്കുട്ടിശേരി: എസ്.എൻ.ഡി.പി യോഗം 3321 -ാം നമ്പർ പുലിക്കുട്ടിശ്ശേരി ശാഖയിൽ പ്രവർത്തിക്കുന്ന വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം 15ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് നടക്കും. ശാഖാ പ്രസിഡന്റ് എം.ആർ മണി ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ സമിതി സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സവിത രാജേഷ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ശോഭാ ഷിബു, കെ.എൻ രാജപ്പൻ, എം.ആർ രാജേഷ് എന്നിവർ പങ്കെടുക്കും. വനിതാസംഘം പ്രസിഡന്റ് പ്രശോഭ ദേവരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുലോചന വേലായുധൻ നന്ദിയും പറയും.