നെടുംകുന്നം: ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ കോളേജ് ഡേ പ്രഗതി 2022 ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.എസ്.ഇ ട്രസ്റ്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. വയലനിസ്റ്റ് അപർണ ബാബു മുഖ്യാതിഥിയായിരുന്നു. എസ്.എൻ.എസ്.ഇ ട്രസ്റ്റ് സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.റെജി സഖറിയ എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു. എസ്.എൻ.എസ്.ഇ ട്രസ്റ്റ് വൈസ് ചെയർമാൻ പി.എം ചന്ദ്രൻ, എസ്.എൻ.എസ്.ഇ ട്രസ്റ്റ് എസ്.സാലിച്ചൻ, പി.ടി.എ പ്രസിഡന്റ് കെ.എ സാജൻ, വൈസ് പ്രിൻസിപ്പാൾ പി.ജ്യോതിമോൾ, എസ്.എൻ.എസ് ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ.വി.വി അനിൽകുമാർ സ്വാഗതവും എസ്. അശ്വിൻ നന്ദിയും പറഞ്ഞു.