തലയോലപ്പറമ്പ് : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തലയോലപ്പമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സഖറിയാസ് കുതിരവേലി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകനെ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ് ഉപഹാരം നൽകി ആദരിച്ചു. കടുത്തുരുത്തി കൃഷി അസി.ഡയറക്ടർ ജോസഫ് റെഫിൻ ജെഫ്രി പദ്ധതി വിശദീകരണം നടത്തി. തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, തലയോലപറമ്പ് കൃഷി ഓഫിസർ തെരേസ അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെലിനാമ്മ ജോർജ്, തങ്കമ്മ വർഗീസ്, ശ്രുതിദാസ്, തലയോലപ്പറമ്പ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻമാരായ ഷിജി വിൻസന്റ്, അഞ്ജു ഉണ്ണികൃഷ്ണൻ, ലിസമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ എം.എ നിസാർ, ഡൊമിനിക് ചെറിയാൻ, വിജയമ്മ ബാബു, കെ.പി ഷാനോ, അനിതാ സുഭാഷ്, എം.ടി ജയമ്മ, സേതുലക്ഷ്മി അനിൽകുമാർ, ജില്ലാ കാർഷിക വികസന സമിതി അംഗം ജോൺ വി.ജോസഫ്, അസി.കൃഷി ഓഫിസർ ഒ.ഡി.അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.