വൈക്കം: നഗരസഭയിൽപ്പെട്ട ഭവനങ്ങളിലെ ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ ബക്കറ്റ് കബോസ്റ്റ് യൂണിറ്റ് പദ്ധതി നടപ്പാക്കും.നഗരസഭയിലെ 26 വാർഡുകളിൽപ്പെട്ട 4000 ത്തോളം കുടുംബങ്ങൾക്ക് ബക്കറ്റ് കബോസ്റ്റ് യൂണിറ്റുകൾ നൽകും.
പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം ഒന്നാം വാർഡിൽ ചെയർ പേഴ്‌സൺ രേണുകാ രതീഷ് നിർവഹിച്ചു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.അയ്യപ്പൻ, പ്രീതാ രാജേഷ്, കെ.പി സതീശൻ, ബി രാജശേഖരൻ, പി.ഡി ബിജിമോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി.അജിത്ത്, അബിളി എന്നിവർ പ്രസംഗിച്ചു