തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം സൗത്ത് ശാഖയിൽ കുട്ടികൾക്കായി നടത്തുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടി യൂണിയൻ 'പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ചു പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജയപ്രകാശ് ശർമ്മ , ശാഖാ പ്രസിഡന്റ് പി.എസ്.അയ്യപ്പൻ, സെക്രട്ടറി സജി കരുണാകരൻ, ധന്യാ പുരുഷോത്തമൻ, എം.ആർ.ഷിബു, ജിതിൻ പി.എസ് എന്നിവർ പ്രസംഗിച്ചു. വൈക്കം നന്ദനൻ ക്ലാസ് നയിച്ചു.