തലയോലപ്പറമ്പ് : വെള്ളൂർ കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്‌കൂളിലെ 1977 - 1978 ലെ 10ാം ക്ലാസ് ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം 'വിസ്മയ 2022 ' നാളെ നടക്കും. രാവിലെ 9 ന് രജിസ്‌ട്രേഷൻ 9.30ന് നടക്കുന്ന സമ്മേളനത്തിൽ ചെയർപേഴ്‌സൺ കൃഷ്ണവേണി അദ്ധ്യക്ഷത വഹിക്കും. കൺവീനർ കെ.സോമൻ സ്വാഗതം പറയും. സ്‌കൂൾ മാനേജർ അഡ്വ.കെ.ആർ അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്.ഗീത, പൂർവഅദ്ധ്യാപക സംഘടനാ ഭാരവാഹികളായ പി.പി കൃഷ്ണൻകുട്ടി നായർ, കെ.കെ ചാക്കപ്പൻ, പി.ടി.എ പ്രസിഡന്റ് കെ.എ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. ഉച്ചയ്ക്ക് സ്‌നേഹവിരുന്ന്.