തലയോലപ്പറമ്പ് : ഇടവട്ടം പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ക്ഷേത്രം തന്ത്റി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി സുരേഷ് ആർ.പോറ്റി സഹകാർമികത്വം വഹിക്കും. രാവിലെ 10ന് കലശം എഴുന്നള്ളിപ്പ്, 10.30ന് വിശേഷാൽ പൂജ എന്നിവ നടക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് അജി വാലയിൽ, സെക്രട്ടറി മോഹനൻ നാൽപ്പതിൽ എന്നിവർ അറിയിച്ചു.