ചങ്ങനാശേരി: എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്‍ വനിതാസംഘത്തിന്‍റെ നേതൃത്വത്തില്‍ കലോത്സവം 2022 നടന്നു. ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. വനിതാസംഘം താലൂക്ക് പ്രസിഡന്‍റ് ശോഭാ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്‍റ് പി.എം ചന്ദ്രന്‍ , ഡയറക്ടര്‍ ബോര്‍ഡംഗം സജീവ് പൂവത്ത്, മൈക്രോ ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ പി.എസ് കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. വനിതാസംഘം താലൂക്ക് സെക്രട്ടറി എം.എസ് രാജമ്മ ടീച്ചര്‍ സ്വാഗതവും താലൂക്ക് വൈസ് പ്രസിഡന്‍റ് ലളിതമ്മ നന്ദിയും പറഞ്ഞു.യൂണിയന്‍ കൗണ്‍സിലര്‍ അജയകുമാര്‍, വൈദികയോഗം താലൂക്ക് പ്രസിഡന്‍റ് ഷിബു ശാന്തി, സൈബര്‍സേന പ്രവര്‍ത്തകരായ സരുണ്‍ ചേകവര്‍, മനോജ് ഗുരുകുലം തുടങ്ങിയവർ പങ്കെടുത്തു.