അതിരമ്പുഴ : മനയ്ക്കപ്പാടം റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ പുതിയതായി അനുവദിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം അമുതാ റോയി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് അമ്പലക്കളം, ജോഷി ഇലഞ്ഞി, ഫസീന സുധീർ, ജോജോ ആട്ടയിൽ,ജോസ് അഞ്ജലി, തൃക്കേൽ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ നവാസ് പൈമറ്റം, മാത്യു തേക്കും നിലക്കുംപറമ്പിൽ, സാജു ചേനാത്ത്, സാജൻ ചേനാത്ത്, സെലിൻ ബിജു, സോഫി തോമസ്, ജോസ് പുതുശേരി എന്നിവർ പ്രസംഗിച്ചു

ചിത്രം :അതിരമ്പുഴ മനയ്ക്കപ്പാടം റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ പുതിയതായി അനുവദിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിക്കുന്നു