ഏറ്റുമനൂർ: നിയന്ത്രണംവിട്ട പച്ചക്കറി ലോറി വൈദ്യുതി തൂണുകൾ തകർത്ത ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. എം.സി റോഡിൽ പട്ടിത്താനം ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മേട്ടുപാളയത്ത് നിന്നും, ഏറ്റുമാനൂരിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റിലേയ്ക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. വൈദ്യുതിത്തൂണുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഹൈവേ പൊലീസ് സംഘവും ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു