vacci

കോട്ടയം. 14 മുതൽ 17 വയസുവരെയുള്ളവരുടെ ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷൻ 16, 17 തീയതികളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒന്നാം ഡോസ് കോവാക്‌സിൻ സ്വീകരിച്ച് 28 ദിവസം പൂർത്തിയായവർക്കാണ് രണ്ടാം ഡോഡ്. കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് കൊണ്ടുവരണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ജില്ലയിൽ 15 വയസിനു മുകളിലുള്ള 17.045 ലക്ഷം പേരിൽ 16.5 ലക്ഷം പേർ ഒന്നാം ഡോസും 14.36 ലക്ഷംപേർ രണ്ടാം ഡോസും സ്വീകരിച്ചു.