കോട്ടയം : തൊഴിൽ മേഖലയിൽ നവസംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നവർക്കായി ശില്പശാല ആരംഭിച്ച് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ 'ഒരുവർഷം ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായാണ് ശില്പശാല ആരംഭിച്ചത്. നവസംരംഭക ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ സിനോ സാം ജേക്കബ് ക്ലാസെടുത്തു. പുതിയ സംരംഭങ്ങൾ, തൊഴിൽ സാധ്യതകൾ, പുത്തൻ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.