
കോട്ടയം.സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പുത്തന്‍ ബാഗും കുടയും ബുക്കുകളും വാങ്ങാനുള്ള തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. കുട്ടികളെ വരവേല്‍ക്കാന്‍ വ്യാപാരസ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഡോറാ ബുജിയും സ്‌പൈഡര്‍ മാനും ഹള്‍ക്കും അയണ്‍മാനും ചോട്ടാബീമും മറ്റും ചിത്രീകരിച്ച ബാഗുകളും, വിവിധ വര്‍ണത്തിലുള്ള കുടകളും, വാട്ടര്‍ ബോട്ടിലും, ലഞ്ച് ബോക്‌സും എല്ലാം കടകളില്‍ എത്തിക്കഴിഞ്ഞു. സ്കൂബീ ഡേ, ഫെതര്‍ തുടങ്ങി വിവിധ കമ്പനികളുടെ ബാഗുകള്‍ ലഭ്യമാണ്. റെയിന്‍ കോട്ടുകള്‍ക്കും ആവശ്യക്കാരുണ്ട്. കുട്ടികളുടെ റെയിന്‍കോട്ടിന് 300 രൂപ മുതലും മുതിർന്നവരുടേതിന് 370 രൂപ മുതലും വില ആരംഭിക്കുന്നു. പല വലിപ്പത്തിലും പല ആകൃതിയിലുമാണ് ലഞ്ച് ബോക്‌സുകള്‍ .