
മുണ്ടക്കയം. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യമായി 42 പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികൾക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലാപ് ടോപ്പ് വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.വി.അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ വിതരണം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിൻസി മാനുവൽ, ബെന്നി ചേറ്റുകുഴി, പ്രസന്നഷിബു, സിനിമോൾ, ജോമി മാത്യു, ഷിജി ഷാജി, ലിസി ജിജി, ഷീബാ ഡിഫൈൻ റേച്ചൽ, ഷീലാ ഡോമിനിക്, ജിനീഷ്, സൂസമ്മ, സുലോചന, ജാൻസി, രാജേഷ് എന്നിവർ പ്രസംഗിച്ചു.