
പനച്ചിക്കാട്: പനച്ചിക്കാട് 9-ാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ അമ്മമാർക്കും കുട്ടികൾക്കമുള്ള ബോധവത്ക്കരണ സെമിനാറും മുതിർന്ന അംഗങ്ങളെ ആദരിക്കലും ഇന്ന് നടക്കും. പനച്ചിക്കാട് എൻ.എസ്.എസ് യു.പി സ്കൂളിൽ ഉച്ചയ്ക്ക് 2ന് ചേരുന്ന യോഗം വാർഡ് അംഗം സുമ മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കൗമാരക്കാരിലെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച സെമിനാറിൽ ചിങ്ങവനം എ.എസ്.ഐ മിനി ക്ലാസ് നയിക്കും. എഴുപത് വയസ് കഴിഞ്ഞ അംഗങ്ങളെ വെള്ളൂത്തുരുത്തി ഗവ. യു.പി.എ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദുമോളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ചവിജയം നേടിയ അംഗങ്ങളെ എൻ.എസ്.എസ് യു.പി സ്കൂൾ അദ്ധ്യാപകൻ വിനോദും ആദരിക്കും.