bank

കോട്ടയം. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെ.ബി. ഇ.എഫ്) ജില്ലാ സമ്മേളനം കേരളാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9 ന് സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം എ.വി.റസൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അനിൽകുമാർ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിംഗ് നടത്തും. തുടർന്ന് നടക്കുന്ന യാത്ര അയപ്പ് സമ്മേളനം കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. ഷാജു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കും.