പാലാ: എസ്.എൻ.ഡി.പി യോഗം രാമപുരം 161 ാം നമ്പർ ശാഖയിലെ കുടുംബപ്രാർത്ഥനാ യോഗങ്ങൾ പുനരാരംഭിച്ചതായി ശാഖാ നേതാക്കളായ പി.ആർ സുകുമാരൻ പെരുമ്പ്രായിൽ, സുധാകരൻ വാളിപ്ലാക്കൽ, സന്തോഷ് കിഴക്കേക്കര എന്നിവർ അറിയിച്ചു.

നാളെ 2.30ന് ആശാൻ സ്മാരക കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം പെരുമ്പ്രായിൽ പി.ആർ സുകുമാരന്റെ വസതിയിൽ നടക്കും. വളക്കാട്ടുകുന്ന് ഗുരുദേവദർശനം കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം കഴിഞ്ഞ ദിവസം കൈതളാവുംകര കെ.എ രവിയുടെ വസതിയിൽ നടന്നു. കൺവീനർ കെ.എ രവി അദ്ധ്യക്ഷത വഹിച്ചു.

വരും ദിവസങ്ങളിൽ ഗുരുകടാക്ഷം കുടുംബ യൂണിറ്റിലെ കുടുംബ പ്രാർത്ഥനായോഗം കൺവീനർ സുധീർ കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിലും ആശാൻ സ്മാരക കുടുംബയൂണിറ്റിലെ പ്രാർത്ഥനായോഗം കൺവീനർ പ്രകാശ് നടയൻചാലിന്റെ അദ്ധ്യക്ഷതയിലും കൂടപ്പുലം ഗുരുജ്യോതി കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം കൺവീനർ പ്രിയ കാനത്തിലിന്റെ അദ്ധ്യക്ഷതയിലും ചേറ്റുകുളം ഗുരുകുലം കുടുംബ പ്രാർത്ഥനായോഗം കൺവീനർ ഷാജി ചിറ്റിലക്കാട്ടിലിന്റെ അദ്ധ്യക്ഷതയിലും അമനകര ഇരട്ടച്ചിറ ഗുരുകൃപ കുടുംബപ്രാർത്ഥനായോഗം കൺവീനർ സുധീഷ് വാഴയ്ക്കലിന്റെ അദ്ധ്യക്ഷതയിലും നടക്കും. പാലവേലി ശ്രീനാരായണ ധർമ്മപ്രചാരണ കുടുംബയൂണിറ്റിലെ കുടുംബപ്രാർത്ഥനാ യോഗം കൺവീനർ രാജപ്പൻ കാരനാട്ടുപടവിലിന്റെയും മാറണാക്കുഴി ഗുരുകീർത്തി കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം കൺവീനർ രവീന്ദ്രൻ മാറണാക്കുഴിയുടെ അദ്ധ്യക്ഷതയിലും രാമപുരം പി.ആർ കേശവൻ വൈദ്യർ കുടുംബപ്രാർത്ഥനായ യോഗം കൺവീനർ അജീഷ് കൊളുത്താപ്പള്ളിലിന്റെ അദ്ധ്യക്ഷതയിലും നെല്ലിയാനിക്കുന്ന് ഗുരുചൈതന്യ കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം കൺവീനർ വിശ്വൻ തണ്ടുപുറത്തിന്റെ അദ്ധ്യക്ഷതയിലും അറയാനിക്കൽ കവല ഗുരുസാഗരം കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം കൺവീനർ മിനി മധു മുക്കാനെല്ലിയേലിന്റെ അദ്ധ്യക്ഷതയിലും വെള്ളിലാപ്പിള്ളി ഗുരുപ്രസാദം കുടുംബയൂണിറ്റ് കുടുംബപ്രാർത്ഥന യോഗം കനൺവീനർ അശോകൻ മാവറയിലിന്റെ അദ്ധ്യക്ഷതയിലും നടക്കും.

വെള്ളിലാപ്പിള്ളി ശ്രീനാരായണ കുടുംബയൂണിറ്റ് കുടുംബപ്രാർത്ഥനായോഗം കൺവീനർ സുധാകരൻ താഴാനിയിലിന്റെ അദ്ധ്യക്ഷതയിലും ചക്കാമ്പുഴ നിരപ്പ് ഗുരുപാദം കുടുംബപ്രാർത്ഥനായോഗം കൺവീനർ സുധാകരൻ ചിറ്റലക്കാട്ടിലിന്റെ അദ്ധ്യക്ഷതയിലും ഇടക്കോലി ഗുരുപ്രിയ കുടുംബയൂണിറ്റിന്റെ കുടുംബപ്രാർത്ഥനായോഗം കൺവീനർ ശശി മഞ്ഞപ്പള്ളിലിന്റെ അദ്ധ്യക്ഷതയിലും മരങ്ങാട്ടുകുളം ഗുരുജ്യോതി കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം കൺവീനർ മായ മുക്കാനെല്ലിയേലിന്റെ അദ്ധ്യക്ഷതയിലും കാഞ്ഞിരപ്പുറം ഗുരുദീപം കുടുംബയൂണിറ്റ് പ്രാർത്ഥനായോഗം കൺവീനർ ഷൈനി വിദ്യാധരന്റെ അദ്ധ്യക്ഷതയിലും നടക്കും.