വൈക്കം: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി സമ്പൂർണ ശുചിത്വം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കത്ത് ഹൈജീനിക് കിറ്റുകൾ വിതരണം ചെയ്തു. റെഡ്‌ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്റാഞ്ചിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കിറ്റ് വിതരണം ജില്ലാ ചെയർമാൻ ജോബി തോമസ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ബ്രാഞ്ച് ചെയർമാൻ പി സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ 26 വാർഡിലെ യും ഹരിതകർമസേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കമാണ് ഹൈജീനിക് കിറ്റുകൾ വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ കെ.എസ് സുമേഷ്, താലൂക്ക് സെക്രട്ടറി ബിനു കെ പവിത്രൻ, ട്രഷറർ ജി പൊന്നപ്പൻ, സി.ടി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു