ചെറുവള്ളി: റെഡ് ചാരിറ്റബിൾ സൊസൈറ്റിയും 259ാം നമ്പർ അംബികാവിലാസം എൻ.എസ്.എസ് കരയോഗവും ചേർന്ന് 22ന് അർബുദ നിർണയം, ജീവിതശൈലീ രോഗനിർണയം എന്നിവയ്ക്കായി ക്യാമ്പ് നടത്തും. ചെറുവള്ളി അംബികാവിലാസം എൻ.എസ്.എസ് ഹാളിൽ നടത്തുന്ന അർബുദ സുരക്ഷാക്യാമ്പിന് ടാറ്റയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാർക്കിനോസ് ഹെൽത്ത് കെയർ നേതൃത്വം നൽകും. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുടെ പരിശോധനയും നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 18ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446982262, 7593814501, 94467 56601