പൊൻകുന്നം: ജനകീയവായനശാലയിലെ വനിതാവേദി ഇന്ന് സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് നടത്തും. ജില്ലാ ഭാരതീയ ചികിത്സാവകുപ്പ്, എ.എം.എ.ഐ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് രാവിലെ 9ന് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. വാത, ത്വക്, ജീവിതശൈലി രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, കൊവിഡ് അനുബന്ധ പ്രശ്നങ്ങൾ, ബാല രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പരിശോധനയും മരുന്നുവിതരണവുമുണ്ട്.