വിഴിക്കിത്തോട്: നാഷണൽ എക്‌സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ വിഴിക്കിത്തോട് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ചേനപ്പാടി, പരുന്തന്മല, വിഴിക്കിത്തോട്, കൂവപ്പള്ളി പ്രദേശങ്ങളിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് യൂണിറ്റ്. ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.ആർ.വിജയൻ നായർ ചെറുവള്ളി, ദക്ഷിണമേഖല സെക്രട്ടറി ബെന്നി കാരക്കാട്ട്, രക്ഷാധികാരി കെ.എസ് തോമസ്, താലൂക്ക് പ്രസിഡന്റ് ഡൊമിനിക് ആന്റണി, സെക്രട്ടറി ഇ.ജി.പ്രകാശ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രാജശേഖരൻ നായർ (രക്ഷാധികാരി), സിബി ജോസഫ് (പ്രസി.), നീലകണ്ഠ പിള്ള (വൈ.പ്രസി.), സാജു സ്‌കറിയ (സെക്ര.), രാജേഷ് (ജോ.സെക്ര.), വിജയകുമാർ(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.