തലയോലപ്പറമ്പ് : കാർഷികേതര വായ്പകൾ ദീർഘകാല വായ്പകളാക്കി പുനഃക്രമീകരിച്ച് വിതരണം ചെയ്യാനുള്ള നടപടികൾ ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സി.പി.ഐ പൊതി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. കാർഷികേതര വായ്പകൾക്ക് കാലദൈർഘ്യം കുറവായതിനാൽ തിരിച്ചടവ് തവണകൾക്ക് വലിയ സംഖ്യ കണ്ടെത്തേണ്ട സ്ഥിതിയിലാണ് വായ്പക്കാർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനത്തിലുണ്ടായ കുറവ് വായ്പക്കാരുടെ തിരിച്ചടവിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഹ്രസ്വകാല വായ്പയുടെ തവണ തിരിച്ചടവ് വലിയ സംഖ്യ ആയതിനാൽ നിശ്ചിത വരുമാനക്കാരിൽ പലർക്കും അർഹമായ വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ബിബിൻ പി ബേബി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മി​റ്റി സെക്രട്ടറി പി.കെ രാധാകൃഷ്ണൻ, അസി.സെക്രട്ടറി കെ.ആർ പ്രവീൺ, ബ്രാഞ്ച് സെക്രട്ടറി മാത്യൂസ് ദേവസ്യ, ടി.എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.