rain

കോട്ടയം . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ്ധ സമിതിയും അപകട സാദ്ധ്യതമേഖലകളായി കണ്ടെത്തിയ സ്ഥലങ്ങളിലും പ്രത്യേക ജാഗ്രതയുണ്ടാവണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. ദുരന്തമൊഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും അടിയന്തിരമായി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പി കെ ജയശ്രീ അറിയിച്ചു.

മുന്നറിയിപ്പിങ്ങനെ.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മാറി താമസിക്കണം.

അപകടരമായ മരങ്ങൾ,പോസ്റ്റുകൾ,ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം.

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറേണ്ടി വന്നാൽ കൊവിഡ് മാനദണ്ഡം പാലിക്കണം.

നദികൾ മുറിച്ചു കടക്കാരുത്, കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.

പാലങ്ങളിൽ കയറി കാഴ്ച കാണുകയോ കൂട്ടം കൂടി നിൽക്കുകയോ അരുത്.

മലയോരമേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം.