
ചങ്ങനാശേരി . റംസാൻ റിലീഫിന്റെ ഭാഗമായി ചങ്ങനാശേരി മുസ്ലിം സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ തൊഴിൽ സഹായ പദ്ധതി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പത്ത് നിർദ്ധനരായ വനിതാ തയ്യൽ തൊഴിലാളികളികൾക്കാണ് തയ്യൽ മെഷീൻ വിതരണം ചെയ്തത്. പ്രസിഡന്റ് കെ എം രാജ അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം എൽ എ, മുൻസിപ്പൽ ചെയർപേഴ്‌സൻ സന്ധ്യ മനോജ് , സെക്രട്ടറി കെ എസ് ഹലീൽ റഹിമാൻ, ജില്ലാ സെക്രട്ടറി എൻ ഹബീബ്, സി ഐ ടി യു പ്രസിഡന്റ് ടി എസ് നിസ്താർ, ഭാരവാഹികളായ പി എ സാദിക്ക് കാപ്പിവീട്, അബ്ദുൽ റസാഖ് കവീക്കയിൽ, പി എ സാലി, എ ജലാലു കുട്ടി, എ നവാസ്, നജീബ് പത്താൻ മുഹമ്മദ് അഷ്‌റഫ് എന്നിവർ പങ്കെടുത്തു.