scoty

കോട്ടയം . ഭിന്നശേഷിക്കാരായ 58 പേർക്ക് സ്‌കൂട്ടറും വയോ മധുരം പദ്ധതിയിൽ ഗ്ലൂക്കോമീറ്ററും ലഭ്യമാക്കി ജില്ലാ പഞ്ചായത്ത്. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ ജോസഫ് റിബല്ലോ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി എൻ ഗിരീഷ് കുമാർ, മഞ്ജു സുജിത്, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി ബിന്ദു, പി എം മാത്യു, സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് എൻ പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.