
മാടപ്പള്ളി . കെ റെയിൽ സിൽവർലൈൻ പദ്ധതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായുടുള്ള വിധിയെഴുതാകുമെന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി ജെ ലാലി, ടി എസ് സലിം, മിനി കെ ഫിലിപ്പ്, കെ ഡി പ്രകാശൻ, പി കെ മണിലാൽ, ജോഷി സെബാസ്റ്റ്യൻ, പി ജെ ആന്റണി, പി ടി തോമസ്, കെ ജെ ജോസഫ് എന്നിവർ പങ്കെടുത്തു.