ളായിക്കാട്: എസ്.എൻ.ഡി.പി യോഗം 2805-ാം നമ്പർ ളായിക്കാട് ശാഖയിലെ ശ്രീനാരായണ വനിതാ സ്വയംസഹായ സംഘത്തിന്റെ 17-ാമത് വാർഷികയോഗവും കുടുംബസംഗമവും ലാഭവിഹിത വിതരണവും ഇന്ന് രാവിലെ 10ന് സുധ ദേവലാലിന്റെ (രോഹിണി ഭവനം) വസതിയിൽ നടക്കും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ജി ശശി അദ്ധ്യക്ഷത വഹിക്കും. റിപ്പോർട്ടും കണക്കും കൺവീനർ സിന്ധു രാജീവ് അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റും മൈക്രോ കോഓഡിനേറ്ററുമായ കെ.രാജീവ് മുഖ്യപ്രസംഗം നടത്തും. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ ആരതി അനിലിനെ അനുമോദിക്കും. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കുമാർ ലാഭവിഹിത വിതരണം നടത്തും. യൂണിയൻ കമ്മറ്റി മെമ്പർ വി.ആർ ജയൻ സംഘടനാസന്ദേശം നൽകും. സംഘാംഗം അനിത അനിൽ സ്വാഗതവും സുശീല വിജയൻ നന്ദിയും പറയും.