കുമാരനല്ലൂർ: കുമാരനെല്ലൂർ വേദവ്യാസ ബാലഗോകുലവും ശ്രീധർമ്മശാസ്ത ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ചൈത്ര മാസകളരിക്ക് തുടക്കമായി. കുമാരനല്ലൂർ ദേവിവിലാസം സ്‌കൂളിൽ നർത്തകി ഡോ.പത്മിനി കൃഷ്ണൻ ശിബിരം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ ഈശ്വരൻ നമ്പൂതിരി, വാർഡ് കൗൺസിലർ ടി.ആർ അനിൽകുമാർ, വി.എച്ച്.പി സംസ്ഥാന സത് സംഗ കെ.എസ് ഓമനക്കുട്ടൻ, ചിത്രകാരൻ പി.ഡി മോഹൻദാസ്, അഡ്വ.മണിലാൽ, സി.ആർ രതീഷ് എന്നിവർ പങ്കെടുത്തു. ശിബിരം ഇന്ന് സമാപിക്കും.